കേരളം

കൊച്ചി സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; അന്വേഷണ സംഘം പ്രതികളുമായി ഗോവയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ യുവാവിനെ ഗോവയില്‍ കൊലപ്പെടുത്തിയ കേസില്‍ വിശദമായ അന്വേഷണത്തിന് കേരള പൊലീസ് ഗോവയിലേക്ക്. ജെഫ് ജോണ്‍ ലൂയീസിനെ (27) കൊലപ്പെടുത്തിയ കേസില്‍ ബന്ധമുള്ള രണ്ടുപേരുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും.

അന്വേഷണത്തിന്റെ ഭാഗമായി സൗത്ത് എസ്എച്ച്ഒ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഗോവയിലേക്ക് തിരിക്കും. വടക്കന്‍ ഗോവയിലെ ആളൊഴിഞ്ഞ കുന്നിന്‍പ്രദേശത്ത് കൊന്നുതള്ളിയെന്നാണ് വിവരം. 

പിടിയിലായ കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ അനില്‍ ചാക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന്‍ സ്‌റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് ടി വി വിഷ്ണു (25) എന്നിവരുമായാണ് സംഘം പോകുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടുപേരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

ലഹരിക്കടത്ത്, സാമ്പത്തിക തര്‍ക്കം എന്നിവ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ഗോവയില്‍ ഒളിവിലായിരുന്നു. ഗോവയില്‍വച്ചാണ് ജെഫ് ഇയാളെ പരിചയപ്പെടുന്നത്. ഇവിടെ ഒളിവില്‍ തുടരാനാണ് ജെഫുമായി ചേര്‍ന്ന് ഗോവയില്‍ സംരംഭം ആരംഭിക്കാന്‍ പദ്ധതിയിട്ടത്. അതിനിടയിലാണ് ജെഫുമായി തെറ്റുന്നത്. അനില്‍ ആവശ്യപ്പെട്ട കാര്യം നിര്‍വഹിച്ച് തരാമെന്നുപറഞ്ഞ് ജെഫ് ഇയാളില്‍നിന്ന് പണം കൈപ്പറ്റിയിരുന്നെങ്കിലും അത് നടത്താതെ കബളിപ്പിച്ചു. ലഹരിയിടപാടിനെ ചൊല്ലിയും പ്രശ്നമുണ്ടായി. ഇതോടെ ജെഫിനോട് പകയായി. സംഭവദിവസം നാലുപേരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഈ വിഷയങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ജെഫിനെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.

2021 നവംബറിലാണ് ജെഫ് ജോണ്‍ ലൂയിസ് വീടുവിട്ടിറങ്ങുന്നത്. ഇയാളുടെ അമ്മ സൗത്ത് പൊലീസില്‍ പരാതി നല്‍കി. ഓഗസ്റ്റില്‍ മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയില്‍നിന്നുമാണ് ജെഫിന്റെ കൊലപാതകത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അനില്‍ ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലാവുന്നത്. ജെഫിനെ കാണാതായ 2021 നവംബറില്‍ തന്നെയായിരുന്നു കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു