കേരളം

പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി: ഡിവൈഎസ്പി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ സഞ്ചരിച്ച പൊലീസ് ജീപ്പാണ് മൈലപ്രയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ഡിവൈഎസ്പിയുടെ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഡിവൈഡറും തകര്‍ത്തുകൊണ്ടാണ് പൂട്ടിയിട്ടിരുന്ന കടയിലേക്ക് വാഹനം ഇടിച്ചു കയറിയത്. ഷട്ടറും തകര്‍ത്ത് ഇടിച്ചു കയറിയ നിലയിലായിരുന്നു. അപകടം സംഭവിച്ചതിനു പിന്നാലെ വാഹനത്തിലുണ്ടായിരുന്നവരെ മറ്റൊരു പൊലീസ് വാഹനം എത്തി മാറ്റി. 

അതിനിടെ അപകട സമയത്ത് ഡിവൈഎസ്പി മദ്യലഹരിയിലായിരുന്നു എന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ആരോപിച്ചു. വാഹനം അമിതവേഗത്തിലായിരുന്നെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ നാട്ടുകാരുടെ ആരോപണം പൊലീസ് തള്ളി. ബൈക്കിന് സൈഡ് കൊടുത്തപ്പോള്‍ വാഹനം നിയന്ത്രണം വിട്ട്  കടയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്. 

മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യ പരിശോധനയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കൊട്ടാരക്കര കോടതിയില്‍ പോകാനായി കാഞ്ഞിരപ്പള്ളിയില്‍ നിന്നും വരുമ്പോഴാണ് രാത്രി അപകടം ഉണ്ടായത്. നിസ്സാര പരിക്കേറ്റ അനില്‍കുമാര്‍ രാത്രി തന്നെ കൊട്ടാരക്കരയ്ക്ക് പോയി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 53,000ല്‍ താഴെ

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡോർട്മുണ്ടിന് റയല്‍ എതിരാളി, ബയേണെ വീഴ്ത്തി

എസ്എസ്എൽസി പുനർമൂല്യനിർണയം : അപേക്ഷ ഇന്നു മുതൽ നൽകാം

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു