കേരളം

ബാങ്കില്‍ രാത്രിയില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങി, പരിഭ്രാന്തി; പ്രശ്‌നമുണ്ടാക്കിയത് എലി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബാങ്കില്‍ നിന്ന് രാത്രി തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയത് പരിഭ്രാന്തിയുയര്‍ത്തി. കലൂര്‍ ദേശാഭിമാനി ജംഗ്ഷന് സമീപത്തെ കാനറാ ബാങ്കില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 11.30 ഓടേ സൈറണ്‍ മുഴങ്ങിയത്.

ശബ്ദം കേട്ട് പരിസരത്ത് എത്തിയവര്‍ ഷട്ടര്‍ തുറക്കുന്ന ശബ്ദവും കേട്ടിരുന്നു. വിവരമറിഞ്ഞ് നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി. ബാങ്കില്‍ കവര്‍ച്ചാ ശ്രമം നടന്നെന്ന് സംശയമുണ്ടായി. എന്നാല്‍ കേബിളില്‍ എലി കടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തകരാറാണ് സൈറണ്‍ മുഴങ്ങാന്‍ കാരണമെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞു. സംഭവസമയം സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നു. പക്ഷേ ഇവര്‍ക്ക് പ്രശ്‌നം പരിഹരിക്കാനായില്ല. ബാങ്ക് അധികൃതര്‍ എത്തി രാത്രി വൈകി തകരാര്‍ പരിഹരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു