കേരളം

രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ, റൂട്ട് ആലപ്പുഴ വഴി; സമയക്രമം ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിന് ഓണസമ്മാനമായി ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഞായറാഴ്ച സർവീസ് ആരംഭിക്കും. കാസർകോട്-തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയായിരിക്കും സർവീസ്. നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. വന്ദേഭാരത് ഉൾപ്പെടെ രാജ്യത്ത് ഒൻപത് ട്രെയിനുകൾ ഞായറാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

രാവിലെ ഏഴ് മണിക്ക് കാസർകോടുനിന്ന് സർവീസ് തുടങ്ങി വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. 11:55ന് കാസർകോട് എത്തുന്ന രീതിയിലാണ് സമയക്രമം. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം സ്‌റ്റോപ്പുകളാണ് പരിഗണനയിൽ. എട്ടു മണിക്കൂറാണ് കാസർകോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സർവീസിന്റെ യാത്രാസമയം. ആഴ്ചയിൽ ആറുദിവസമായിരിക്കും സർവീസ്.

അറ്റകുറ്റപണികൾക്കായി തിങ്കളാഴ്ച തിരുവനന്തപുരം-കാസർകോട് സർവീസും ചൊവ്വാഴ്ച കാസർകോട്-തിരുവനന്തപുരം സർവീസും ഉണ്ടായിരിക്കില്ല.‌

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിന്റെ സന്തോഷങ്ങള്‍

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി