കേരളം

ചോദ്യം ചെയ്യലിനിടെ മര്‍ദിച്ചെന്ന് കൗണ്‍സിലര്‍; ഇഡി ഓഫീസില്‍ പൊലീസ് പരിശോധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷന്റെ പരാതിയില്‍, ഇഡി ഓഫിസില്‍ പൊലീസ് പരിശോധന. കൊച്ചിയിലെ ഇഡി ഓഫിസില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയ്ക്കായാണ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയതെന്നാണ് വിവരം.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അരവിന്ദനെ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെ അരവിന്ദന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു ചികിത്സ തേടിയ കൗണ്‍സിലര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ചികിത്സ തേടിയതിന്റെ രേഖകളടക്കം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍, ചോദ്യം ചെയ്യല്‍ കഴിഞ്ഞ് അരവിന്ദാക്ഷന്‍ ചിരിച്ചു കൊണ്ടാണു മടങ്ങിയതെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആവർത്തിച്ചുള്ള ചികിത്സ പിഴവ്; ആരോ​ഗ്യമന്ത്രി വിളിച്ച ഉന്നതലയോ​ഗം ഇന്ന്

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം