കേരളം

'അത് സത്യമാണ്, സുധാകരനുമായി തര്‍ക്കമുണ്ടായി'; വിശദീകരിച്ച് വിഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതുപ്പള്ളി തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തര്‍ക്കമുണ്ടായെന്ന വാര്‍ത്തയില്‍ വിശദീകരവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാവിനാണെന്ന് പറയുമെന്ന് സുധാകരന്‍ പറഞ്ഞെന്നും താന്‍ അതിനെ എതിര്‍ത്തെന്നും സതീശന്‍ പറഞ്ഞു. ഇതിനെച്ചൊല്ലി ഡിസിസി ഓഫിസില്‍ വച്ചാണ് തര്‍ക്കമുണ്ടായതെന്നും സതീശന്‍ പറഞ്ഞു.

വിഡി സതീശന്റെ വാക്കുകള്‍: '' ഞാനും കെപിസിസി പ്രസിഡന്റും തമ്മില്‍ തര്‍ക്കമുണ്ടായെന്നത് സത്യമാണ്. എന്നാല്‍ വാര്‍ത്താ സമ്മേളന വേദിയില്‍ വച്ചല്ല, അതിനു മുമ്പ് ഡിസിസി ഓഫിസില്‍ വച്ചാണ്. 37,000നു മുകളില്‍ വോട്ടിനു ജയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാവിനാണെന്നാണ് താന്‍ പറയാന്‍ പോവുന്നതെന്ന്. ഞാന്‍ അതിനെ എതിര്‍ത്തു. ഒരു കാരണവശാലും അങ്ങനെ പറയാന്‍ പറ്റില്ല, അങ്ങനെ പറയാന്‍ പാടില്ല. കാരണം എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ട വിജയമാണ്. ടീം യുഡിഎഫിനാണ് ഇതിന്റെ ക്രെഡിറ്റെന്ന് പറയണം എന്നു ഞാന്‍ ആവശ്യപ്പെട്ടു.

താന്‍ അങ്ങനെ പറയില്ലെന്നാണ് സുധാകരന്‍ പ്രതികരിച്ചത്. ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്നേ താന്‍ പറയൂ. അങ്ങനെ പറയാന്‍ വന്ന കെ സുധാകരനെ സംസാരിപ്പിക്കാതിരിക്കാനാണ് താന്‍ വാര്‍ത്താ സമ്മേളനത്തില്‍ ശ്രമിച്ചത്. താനാണ് കെപിസിസി പ്രസിഡന്റ്, താന്‍ ആദ്യം പറയും എന്നു പറഞ്ഞ് അദ്ദേഹം മൈക്ക് വാങ്ങി. വാശിപിടിച്ച പോലെ എല്ലാത്തിന്റെയും ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.''

തൊണ്ടയ്ക്കു പ്രശ്മായതു കൊണ്ടാണ് അന്നു കൂടുതല്‍ സംസാരിക്കാതിരുന്നത്. കെപിസിസി പ്രസിഡന്റ് ഏതാണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നെന്നും സതീശന്‍ വിശദീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ