കേരളം

സഹകരണ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ച 60 പവന്‍ സ്വര്‍ണം കാണാതായി; പരാതി

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാനില്ലെന്ന് പരാതി. സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ നിന്ന് അറുപത് പവനോളം സ്വര്‍ണം കാണാതായെന്നാണ് പരാതി. എടമുട്ടം സ്വദേശി സുനിതയാണ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണ് ബാങ്കില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറുള്ളത്. ബംഗളൂരുവില്‍ താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണത്തില്‍ കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ഇവര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് സ്വര്‍ണം ലോക്കറില്‍ സൂക്ഷിച്ചത്. 

സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോല്‍ ഇടപാടുകാരന്റെ കൈവശവും മാസ്റ്റര്‍ കീ ബാങ്കിലും മാത്രമാണ് ഉണ്ടാവുക. ഈ രണ്ടു താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കര്‍ തുറക്കാനാവുകയുള്ളു. സംഭവത്തില്‍ ബാങ്ക് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടല്‍ മുറിയിയില്‍ വച്ച് മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; പരസ്യഏജന്റ് അറസ്റ്റില്‍

''ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു; '' മാധവിക്കുട്ടി അന്ന് പറഞ്ഞു

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു