കേരളം

'വലുതായാലും ചെറുതായാലും ഞങ്ങള്‍ക്ക് വിശ്വാസമുള്ള വക്കീല്‍ വേണം'; മധു കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ കുടുംബം 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കെ പി സതീശന്‍ വേണ്ടായെന്ന് മധുവിന്റെ അമ്മ മല്ലിയമ്മ. കുടുംബവുമായി ആലോചിക്കാതെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചത്. അഡ്വ. ജീവേഷും അഡ്വ. രാജേഷ് എന്‍ മേനോനും പ്രോസിക്യൂട്ടര്‍ ആകണമെന്നും മധുവിന്റെ അമ്മ മല്ലിയമ്മ ആവശ്യപ്പെട്ടു.

'ഞങ്ങള്‍ തീരുമാനിച്ച് വച്ച പ്രോസിക്യൂട്ടര്‍ ആണ് രാജേഷ് എന്‍ മേനോന്‍. ആ വക്കീല്‍ കൊണ്ടാണ് വിധി വരെ ഉണ്ടായത്. സര്‍ക്കാരിന്റെ വക്കീലിനെയാണ് ഹൈക്കോടതിയില്‍ നിയമിച്ചിരിക്കുന്നത്.അങ്ങനെ നിയമിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് വിശ്വാസമുള്ള വക്കീലായിരിക്കണം. അത് വലുതായാലും ചെറുതായാലും ഞങ്ങള്‍ക്ക് വിശ്വാസമുള്ള വക്കീലായിരിക്കണം. ഞങ്ങളെ സഹായിക്കാന്‍ കഴിയുന്ന വക്കീലായിരിക്കണം'- മധുവിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ മധുവിന്റെ അമ്മ സങ്കട ഹര്‍ജി നല്‍കി. കെ പി സതീശനെ നിയമിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് പ്രശ്നത്തില്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇ-മെയില്‍ വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മധുവിന്റെ കുടുംബവും സമരസമിതിയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോന്‍, അഡ്വ സി കെ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്. ഈ പേരുകള്‍ വെട്ടിയാണ് മറ്റൊരു അഭിഭാഷകനെ സര്‍ക്കാര്‍ നിയമിച്ചത് എന്നും കുടുംബം ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു