കേരളം

അയൽവാസിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; യുവാവ് പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. മണക്കാട്ടുതാഴം മഹേഷിനെ (44) യാണ് കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട്​ ഏഴു മണിയോടെയായിരുന്നു സംഭവം.

പിറവം തിരുമാറാടി കാക്കൂർ പാലച്ചുവട് ലക്ഷംവീട് കോളനിയിൽ കല്ലുവളവിങ്കൽ സോണിയാണ് (32) കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു.

തലയ്‌ക്കും നെഞ്ചിനും കുത്തേറ്റ സോണിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ചയും സോണിയെ മഹേഷ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു