കേരളം

മാതാ അമൃതാനന്ദമയിക്ക് ഇന്ന് 70-ാം പിറന്നാൾ; ആഘോഷം ഒക്ടോബർ മൂന്നിന് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാതാ അമൃതാനന്ദമയിക്ക് ഇന്ന് 70-ാം പിറന്നാൾ. ജന്മനക്ഷത്രമായ കാർത്തിക നാളിൽ ഒക്ടോബർ മൂന്നിന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ 'അമൃതവർഷം 70' എന്നപേരിൽ സപ്തതി ആഘോഷം നടക്കും. അതുകൊണ്ട് ഇന്ന് അമൃതപുരിയിൽ കാര്യമായ ആഘോഷങ്ങളില്ല.

ഒക്ടോബർ മൂന്നിന് രാവിലെ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ ഗുരുപാദ പൂജ നടക്കും. പിന്നാലെ മാതാ അമൃതാനന്ദമയി ജന്മദിനസന്ദേശം നൽകും. പ്രകൃതിസംരക്ഷണമെന്ന സന്ദേശവുമായി ഐക്യരാഷ്ട്രസഭയിലെ 193 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ആഘോഷത്തിൽ പങ്കെടുക്കും. അമൃതകീർത്തി പുരസ്കാരവിതരണം, സമൂഹവിവാഹം, വസ്ത്രവിതരണം, സ്ത്രീകൾക്കായി ആരംഭിച്ച തൊഴിൽ പരിശീലനപരിപാടിയുടെ ആദ്യബാച്ചിലെ 3000 പേർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. 

മഠത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സപ്തതി ആഘോഷം പ്രമാണിച്ച് സേവനവാരം ആചരിക്കുന്നുണ്ട്. ഇന്ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് അമൃതപുരിയിൽ എത്തുന്ന വിധം വിവിധ ഭാ​ഗങ്ങളിൽ നിന്ന് രഥഘോഷയാത്രകളും നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു