ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നു
ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നു വിഡിയോ ദൃശ്യം
കേരളം

പാനൂര്‍ സ്‌ഫോടനം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : പാനൂര്‍ സ്‌ഫോടനത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ബോംബ് സ്‌ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.

മൂന്നുപേരും കുന്നോത്തു പറമ്പിലെ സിപിഎം പ്രവര്‍ത്തകരാണ്. സായൂജ് എന്നയാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇയാള്‍ കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് പിടിയിലാകുന്നത്. ഇവര്‍ നാല് പേരും സ്‌ഫോടന സമയത്ത്സ്ഥ ലത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ മുകള്‍ ഭാഗത്താണ് ബോംബ് നിര്‍മിച്ചത്. ഈ സമയത്ത് വീടിന്റെ താഴെയായിരുന്നു ഇപ്പോള്‍ പിടിയിലായ നാല് പേരും.

ഇന്നലെയാണ് പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്റെ അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. പരിക്ക് പറ്റിയ വിനീഷിന്റെ ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ഒരു മാണിയോടെയാണ് ഉഗ്ര സ്‌ഫോടനം നടന്നത്. മരിച്ച ഷെറിന്റെ ഇരു കൈപ്പത്തികളും അറ്റുപോയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി