സംസ്ഥാനത്ത്  നേരിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത ഫയല്‍
കേരളം

വേനല്‍ ചൂടില്‍ ആശ്വാസമായി മഴയെത്തും; ഒമ്പത് ജില്ലകളില്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വേനല്‍ ചൂടില്‍ ആശ്വാസമായി മഴയെത്തിയേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് 9 ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും 10ാം തിയ്യതി ആലപ്പുഴ, കോട്ടയം എറണാംകുളം എന്നീ ജില്ലകളിലും 11ന് ആലപ്പുഴ, എറണാംകുളം, തൃശൂര്‍ എന്നീ ജില്ലകളിലും 12ന് കേരളത്തിലുട നീളം മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍