സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് മറികടന്നു
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് മറികടന്നു  പ്രതീകാത്മക ചിത്രം
കേരളം

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് മറികടന്നു; സര്‍വകാല റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു. വൈകീട്ടത്തെ വൈദ്യുതി ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണ് ഉള്ളത്. വേനല്‍കടുക്കുന്ന ഓരോദിവസം ഉപയോഗം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇന്നലെത്തെ ഉപയോഗം 11.01 കോടിയാണ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,487 മെഗാവാട്ടാണ്.

ആറാം തീയതിയിലെ ഉപയോഗം 108.22 ദശലക്ഷമായിരുന്നു. വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഉപഭോഗത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ ഇനിയും ഉപഭോഗം ഉയര്‍ന്നേക്കും. ഇത്തവണ വൈദ്യുതി ആവശ്യം 5700 മെഗാവാട്ടിലേക്ക് എത്തിയേക്കുമെന്നാണ് കരുതുന്നത്. വൈകീട്ട് 6 മുതല്‍ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ പകല്‍ സമയത്തേക്ക് പുന:ക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്‌സെറ്റുകളുടെ പ്രവര്‍ത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യര്‍ഥന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്