മലയാള സിനിമയെ ഒഴിവാക്കിയ പിവിആറിനെതിരെ പ്രതിഷേധം
മലയാള സിനിമയെ ഒഴിവാക്കിയ പിവിആറിനെതിരെ പ്രതിഷേധം എക്‌സ്
കേരളം

മലയാള സിനിമയെ ഒഴിവാക്കി, പിവിആറിനെതിരെ പ്രതിഷേധം; നഷ്ടം നികത്താതെ ഇനി പ്രദര്‍ശനമില്ലെന്ന് ഫെഫ്ക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിവിആര്‍ ഗ്രൂപ്പിന്റെ സ്‌ക്രീനുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കാത്ത നിലപാടിനെ തെരുവില്‍ ചോദ്യം ചെയ്യുമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. പ്രദര്‍ശനം നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകള്‍ ഇനി പിവിആര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഫെഫ്ക അറിയിച്ചു.

വെര്‍ച്വല്‍ പ്രിന്റ് ഫീയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിവിആര്‍ ഗ്രൂപ്പ് മലയാള സിനിമ ബഹിഷ്‌കരിച്ചതിനെതിരെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഫെഫ്ക നിലപാട് അറിയിച്ചത്.

തിയറ്ററുകളിലേക്ക് കണ്ടന്റ് എത്തിക്കുന്ന ക്യൂബ് അടക്കമുള്ള കമ്പനികള്‍ വലിയ വെര്‍ച്വല്‍ പ്രിന്റ് ഫീ ഈടാക്കുന്നതിനാല്‍ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് പിഡിസി എന്ന പേരില്‍ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതോടെ കുറഞ്ഞ ചെലവില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇതിനോട് സഹകരിക്കാതെ മലയാള സിനിമ രാജ്യത്തെ മുഴുവന്‍ സ്‌ക്രീനുകളിലും പിവിആര്‍ ഒഴിവാക്കിയതിന് എതിരെയാണ് ഫെഫ്കയുടെ പ്രതിഷേധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്