'മഞ്ഞുമ്മല്‍ ബോയ്‌സി'ന് സമാനമായ സംഭവം; ഇറ്റലിയില്‍ മലയിടുക്കില്‍ കുടുങ്ങിയ മലയാളിയെ രക്ഷിച്ച് വ്യോമസേന
'മഞ്ഞുമ്മല്‍ ബോയ്‌സി'ന് സമാനമായ സംഭവം; ഇറ്റലിയില്‍ മലയിടുക്കില്‍ കുടുങ്ങിയ മലയാളിയെ രക്ഷിച്ച് വ്യോമസേന  സ്‌ക്രീന്‍ഷോട്ട്
കേരളം

'മഞ്ഞുമ്മല്‍ ബോയ്‌സ്' ഇറ്റലിയിലും; മലയാളി യുവാവ് മഞ്ഞില്‍ പുതഞ്ഞു, രക്ഷിച്ച് വ്യോമസേന

സമകാലിക മലയാളം ഡെസ്ക്

ഇറ്റലിയിലെ മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്ക് സമാനമായ സംഭവം ഇറ്റലിയിലെ അബ്രൂസേയിലെ മയിലേലയിലാണുണ്ടായത്. കാലടി കാഞ്ഞൂര്‍ സ്വദേശി അനൂപ് കോഴിക്കാടനാണ് അപകടത്തില്‍പ്പെട്ടത്.

സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തുമൊത്ത് ട്രക്കിങ്ങിന് പോയതായിരുന്നു അനൂപ്. റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേയ്ക്ക് പതിക്കുകയും മഞ്ഞില്‍ പുതഞ്ഞുപോകുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും രാത്രിയായതിനാല്‍ ശ്രമം ഉപേക്ഷിച്ചു.

അതിശൈത്യത്തില്‍ അവശനായ അനൂപിനെ രക്ഷിച്ചത് രാത്രി ഹെലികോപ്റ്ററിലെത്തിയ വ്യോമസേനയാണ്. തന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അനൂപ് നന്ദി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി