ആദ്യ വോട്ടറായി സുരേഷ് ​ഗോപി
ആദ്യ വോട്ടറായി സുരേഷ് ​ഗോപി ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
കേരളം

6.30ന് ബൂത്തിലെത്തി, ആദ്യ വോട്ടറായി സുരേഷ് ​ഗോപി; കൂടെ അമ്മയും ഭാര്യയും മക്കളും

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും കുടുംബവും. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്. ഭാര്യയ്‌ക്കും മക്കൾക്കും അമ്മയ്‌ക്കുമൊപ്പമാണ് സുരേഷ്‌​ഗോപി വോട്ട് ചെയ്യാനെത്തിയത്.

നാല് വർഷം മുൻപ് തന്നെ കുടുംബത്തോടെ തിരുവനന്തപുരത്ത് നിന്നും ഇവിടേക്ക് വോട്ട് മാറ്റിയിരുന്നു. മുക്കാട്ടുകരയിലെ നെട്ടിശ്ശേരിയിലെ വാടകവീട്ടിലാണ് അദ്ദേഹവും കുടുംബവും നിലവിൽ താമസിക്കുന്നത്. ബൂത്തിലെ ആദ്യ വോട്ടർമാരായി എത്തിയതും സുരേഷ്​ഗോപിയും കുടുംബവുമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

14 ലക്ഷത്തിലധികം വോട്ടർമാരാണ് തൃശൂർ ജില്ലയിലുള്ളത്. കഴിഞ്ഞ തവണ 77.8 ശതമാനം പോളിങ്ങ് ആണ് ജില്ലയിൽ രേഖപ്പെടുത്തിയത്. 5000ലധികം സുരക്ഷ ഉദ്യോ​ഗസ്ഥരെയാണ് ജില്ലിയിൽ വിന്ന്യസിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു