യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വസീഫിന്റെ കാര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വസീഫിന്റെ കാര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു.  വസീഫിനെ തടഞ്ഞു നിര്‍ത്തുന്നു, കോവളത്ത് ശശി തരൂരിനെതിരെ നടന്ന പ്രതിഷേധം
കേരളം

വസീഫിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു, കോവളത്ത് ശശി തരൂരിനെ തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം/ തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ഥികള്‍ക്ക് നേരെ കയ്യേറ്റ ശ്രമം. മലപ്പുറത്ത്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫിന് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മഞ്ചേരിയില്‍ ജി എച്ച് എസ് എസ് നെല്ലിക്കുത്ത് സ്‌ക്കൂളിലാണ് സ്ഥാനാര്‍ഥിയെ ഉപദ്രവിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വസീഫിന്റെ കാര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. കേസെടുക്കാമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. പോളിങ് സമയം അവസാനിച്ചപ്പോള്‍ മലപ്പുറത്ത് 67.12 ശതമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോവളം ഹാര്‍ബര്‍ സ്‌കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ്കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ എത്തിയതോടെ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തരൂരിനോട് സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനപരമായി പെരുമാറി എന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതി. ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

വലിയ പൊലീസ് സന്നാഹം ഉണ്ടായിട്ടും പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പാടുപെട്ടു. പൊലീസിന്റെ സുരക്ഷയിലാണ് ശശി തരൂരിനെ വാഹനത്തില്‍ കയറ്റി തിരികെ അയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം