പിടിയിലായ കെനിയൻ പൗരൻ മിഷേൽ
പിടിയിലായ കെനിയൻ പൗരൻ മിഷേൽ  ടെലിവിഷൻ ദൃശ്യം
കേരളം

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്നുവേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് പ്രതി മിഷേൽ പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മിഷേലിന്റെ വയറിൽ നിന്ന് 50 മയക്കുമരുന്ന് കാപ്സ്യൂളുകൾ കണ്ടെത്തി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗുളികകൾ പുറത്തെടുത്തു. ഗുളികകളിൽ നിന്ന് 668 ഗ്രാം കൊക്കയ്ൻ കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 19 ആം തീയ്യതിയാണ് ഇയാളെ പിടികൂടിയതെങ്കിലും ഇന്നലെയാണ് റിമാൻഡ് ചെയ്തത്. ഇയാള്‍ വിഴുങ്ങിയ ഗുളികകൾ പുറത്തെടുക്കാൻ ആറ് ദിവസമെടുത്തു. ഇതേ തുടർന്നാണ് കോടതിയിൽ ഹാജരാക്കാൻ വൈകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

വ്യാജ രജിസ്‌ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ വ്യാപക റെയ്ഡ്

ബ്രിട്ടനില്‍ ജൂലൈ നാലിന് പൊതു തെരഞ്ഞെടുപ്പ്; അപ്രതീക്ഷിത നീക്കവുമായി ഋഷി സുനക്

യാത്രയില്‍ എപ്പോഴാണ് സീറ്റ് ബെല്‍റ്റ് ആവശ്യം വരുക?; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

അഗ്‌നീവീര്‍ പദ്ധതി: സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്