പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
കേരളം

വീട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്ന യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വീട്ടിൽ കയറി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതായി പരാതി. പെരുന്തടത്തെ തോപ്പിൽ രാജേഷിന്റെ (47) മുഖത്താണു ആസിഡ് ഒഴിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്.

വീട്ടിൽ കസേരയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു രാജേഷ്. അതിനിടെയാണ് ആക്രമണമുണ്ടായത്. കമ്പല്ലൂർ സ്വദേശിയാണു ആസിഡ് ഒഴിച്ചതെന്നു പറയപ്പെടുന്നു. ആസിഡ് ഒഴിച്ച ഉടൻ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞു ചെറുപുഴ പൊലീസ് സ്ഥലത്തെത്തി. പരുക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വെട്ടു തൊഴിലാളിയാണ് രാജേഷ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്