പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
കേരളം

യുവാവ് കാറില്‍ മരിച്ചനിലയില്‍; രാവിലെ മുതല്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറെന്ന് നാട്ടുകാര്‍, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂര്‍ പാറമ്പുഴയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരൂര്‍ പായിക്കാട് മാധവ് വില്ലയില്‍ രതീഷ് (44) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി എട്ടിനാണ് സംഭവം.പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ 11.30 മുതല്‍ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി കണ്ടതായി നാട്ടുകാര്‍ പറയുന്നു. രാത്രി 8ന്, സംശയം തോന്നി നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ യുവാവിനെ കണ്ടത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍