താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നു
താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നു ടിവി ദൃശ്യം
കേരളം

താമരശേരി ചുരത്തില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമശേരി ഒന്നാം വളവില്‍ നിയന്ത്രണം വിട്ട് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിലമ്പൂര്‍ സ്വദേശികളായ മനോജ്, ഷിനു, ഗംഗാധരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്ന് അര്‍ധരാത്രിയാണ് സംഭവം. ചുരം ഇറങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ചുരം സംരക്ഷണ സമിതിയും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് മൂവരെയും താഴ്ചയില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് കാര്യമായി പരിക്ക് ഏറ്റിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

ഐജി പി വിജയന് സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍ സ്ഥാനം

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ