പൊലീസ് കസ്റ്റഡിയിലെടുത്ത കാർ
പൊലീസ് കസ്റ്റഡിയിലെടുത്ത കാർ ടിവി ദൃശ്യം
കേരളം

കുട്ടിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി; വാഹനം ഓടിച്ചയാള്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ കുട്ടിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് കണ്ടെത്തി. കങ്ങരപ്പടിയില്‍ നിന്നും പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കാറിന്റെ നമ്പര്‍ പ്ലേറ്റ് മനസ്സിലാക്കി കാറുടമയെ തിരിച്ചറിഞ്ഞത്.

ഇന്നലെയാണ് ഓട്ടോയില്‍ നിന്നും വീണ ഏഴു വയസ്സുകാരനെ പിന്നാലെ വന്ന കാര്‍ ഇടിച്ചത്. കുട്ടിയെ പിന്നില്‍ നിന്നും ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കലൂര്‍ സ്വദേശി മഞ്ജു തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

വാഹനം ഓടിച്ചത് താനല്ലെന്നാണ് മഞ്ജു പൊലീസിനെ അറിയിച്ചത്. വാഹന ഉടമയുടെ ബന്ധുവാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. അച്ഛന്‍ ഓടിച്ചിരുന്ന ഓട്ടോയില്‍ സഹോദരിക്കൊപ്പം പിന്നില്‍ ഇരിക്കുകയായിരുന്നു കുട്ടി. ഓട്ടോയുടെ വാതില്‍ അപ്രതീക്ഷിതമായി തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിന്റെ സന്തോഷങ്ങള്‍

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി