പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
കേരളം

വന്യമൃഗ ശല്യം; വയനാട്ടില്‍ ഇടത്-വലത് മുന്നണികളുടെ ഹര്‍ത്താല്‍ തുടങ്ങി, പോളിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇടതുമുന്നണിയും വലതുമുന്നണിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

ജില്ലയില്‍ 20ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേരാണ് വയനാട്ടില്‍ മരിച്ചത്. അതിനിടെ ഒരാഴ്ചയായിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഖ്‌ന പിടികൊടുത്തിട്ടില്ല. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങിയത്. വെള്ളിയാഴ്ച രാവിലെ 9.30ന് ചെറിയമല ജംഗ്ഷനില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു