ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി
ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി ഫയല്‍ ചിത്രം
കേരളം

23 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉള്‍പ്പെടെ ആകെ 24416 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്.

ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ല്‍ അപ്പോള്‍ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

പോളിങ് ശതമാനം - ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പരും പേരും, (ശതമാനം) ക്രമത്തില്‍

തിരുവനന്തപുരം - തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 64.വെള്ളാര്‍ (66.9),

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13.കുന്നനാട് (77.43),

പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ 06.കോവില്‍വിള (82.16),

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ 08.അടയമണ്‍ (80.59),

കൊല്ലം - ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 10.കുരിയോട് (76.24),

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട - നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ 09.കടമ്മനിട്ട (71.1),

ആലപ്പുഴ - വെളിയനാട് ഗ്രാമപഞ്ചായത്തിലെ 08.കിടങ്ങറ ബസാര്‍ തെക്ക് (78.38),

ഇടുക്കി - മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 11.മൂലക്കട (61.69),

മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 18. നടയാര്‍ (74.72).

എറണാകുളം - എടവനക്കാട് ഗ്രാമപഞ്ചായത്തിലെ 11.നേതാജി (78.48),

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ 14.കല്‍പ്പക നഗര്‍ (78.52),

തൃശ്ശൂര്‍ - മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 07.പതിയാര്‍ക്കുളങ്ങര (83.19).

പാലക്കാട് - ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍ കൗണ്‍സില്‍ 06.മുതുകാട് (84.32),

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 08.പൂക്കോട്ടുകാവ് നോര്‍ത്ത്(79.79),

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 14.പിടാരിമേട് (86.13),

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ 16.നരിപ്പറമ്പ് (74.14).

മലപ്പുറം - കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ 02. ചൂണ്ട (79.28),

കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ 14.ഈസ്റ്റ് വില്ലൂര്‍ (75.74),

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 02.കാച്ചിനിക്കാട് കിഴക്ക് (79.92),

കണ്ണൂര്‍ - മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 05.മമ്മാക്കുന്ന് (80.60),

രാമന്തളി ഗ്രാമപഞ്ചായത്തിലെ 09. പാലക്കോട് സെന്‍ട്രല്‍ (73.11),

മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ 29.ടൗണ്‍ (80.76),

മാടായി ഗ്രാമപഞ്ചായത്ത് 20.മുട്ടം ഇട്ടപ്പുറം.(61.31)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

അടുക്കള മാറ്റാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ വിട്ടുപോകരുത്

എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോര്‍ഡ്, ഏപ്രിലില്‍ ആദ്യമായി 20,000 കോടി കടന്നു

അക്ഷയ തൃതീയ; സ്വർണം ഏങ്ങനെയെല്ലാം വാങ്ങാം; അറിയേണ്ടതെല്ലാം

യൂട്യൂബ് ചാനലുകള്‍ സമൂഹത്തിനു ശല്യം, ആളെക്കൂട്ടാന്‍ വേണ്ടി അപകീര്‍ത്തി പരത്തുന്നു; വിമര്‍ശനവുമായി ഹൈക്കോടതി