പിണറായി വിജയന്‍
പിണറായി വിജയന്‍  ഫെയ്‌സ്ബുക്ക്‌
കേരളം

ജനങ്ങള്‍ വിവേചന ബുദ്ധി പ്രയോഗിക്കുന്നു; എന്തെല്ലാം എഴുതി വിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ?; മാധ്യമങ്ങളോട് പിണറായി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുഖാമുഖം പരിപാടിക്കെതിരെയുള്ള മാധ്യമ വാര്‍ത്തകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയില്‍ ആളെക്കൂട്ടാന്‍ മന്ത്രിമാരുടെ ഓഫീസുകളും മുഖ്യമന്ത്രിയുടെയും ഓഫീസ് വല്ലാതെ വിഷമിക്കുകയാണെന്നാണ് വാര്‍ത്ത. എന്നാല്‍, ആളെക്കൂട്ടാനല്ല, കൂടിയ ആളെ ഉള്‍ക്കൊള്ളാനാണ് പാടുപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരം പ്രത്യേകമനസ്ഥിതിയോടെ ഇത്തരം കാര്യങ്ങള്‍ കാണാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ ഇങ്ങനെയെല്ലാം എഴുതിയിട്ടും ഇന്നലെ വന്ന ഉപതെരഞ്ഞെടുപ്പ് ഫലം കണ്ടില്ലേ?. അവിടെ നിന്നെങ്കിലും കാര്യങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്ക് കഴിയേണ്ടേ?. മാധ്യങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങള്‍ കാര്യങ്ങളെ കാണുന്നത്. ശരിയായ വിവേചനബുദ്ധി ജനങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് അനുഭവത്തിലൂടെ മനസിലാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്