സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്
സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്  ഫയല്‍, എക്‌സ്പ്രസ് ചിത്രം
കേരളം

വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച; കോച്ച് നിറയെ പുക, ആലുവയില്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച. സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്. പുക ഉയരുന്നത് കണ്ട് ആലുവയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ ഒഴിപ്പിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട്, കളമശേരി- ആലുവ റൂട്ടില്‍ വച്ചാണ് ഗ്യാസ് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. വലിയ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്. കോച്ചില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ആലുവ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. വന്ദേഭാരതിന് ആലുവയില്‍ സ്റ്റോപ്പ് ഇല്ല. എന്നാല്‍ പുക ഉയരുന്നത് കണ്ട് അടിയന്തരമായി ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കോച്ചില്‍ നിന്ന് ഒഴിവാക്കി. പ്രശ്‌നം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. ഗ്യാസ് ചോരാന്‍ ഇടയായ കാരണം വ്യക്തമല്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ പുക ഉയരാനുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു

തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി; ഫൈനലില്‍