കേരളം

ജ്യൂസറിനുള്ളില്‍ കോയിലിന്റെ രൂപത്തില്‍ 'സ്വര്‍ണം', കസ്റ്റംസിനെ വെട്ടിച്ചു; പൊലീസ് വിദഗ്ധമായി കുടുക്കി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജ്യൂസര്‍ യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി ഫിറോസ്, കരുവാങ്കല്ല് സ്വദേശി ഷംസുദ്ദീന്‍, വാണിയമ്പലം സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പൊലീസ് പിടിച്ചെടുത്തത്.

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ജ്യൂസര്‍ യന്ത്രത്തിനുള്ളില്‍ കോയിലിന്റെ രൂപത്തിലും മറ്റും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് പരിശോധന പൂര്‍ത്തിയാക്കി അതി വിദഗ്ധമായി സ്വര്‍ണം പുറത്തേയ്ക്ക് കടത്തിയ സംഘത്തെ ടെര്‍മിനലിന് പുറത്ത് കാത്തുനിന്ന പൊലീസ് വലയിലാക്കുകയായിരുന്നു. 

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തെ പിടികൂടാന്‍ രൂപീകരിച്ച സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഇതില്‍ ഫിറോസ് ആണ് ക്യാരിയര്‍. മറ്റുള്ളവര്‍ ടെര്‍മിനലിന് പുറത്ത് ഫിറോസിനായി കാത്തുനിന്നവരാണ്.

വണ്ടൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സ്വര്‍ണക്കടത്ത് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തെ പൂര്‍ണമായി കുടുക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യം; തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്