കേരളം

സെവൻസ് കാണാൻ തടിച്ചുകൂടി; ടിക്കറ്റ് തീർന്നു; ​സ്റ്റേഡിയത്തിന്റെ ​ഗെയ്റ്റ് തകർത്ത് ഇരച്ചുകയറി കാണികൾ, ഒഴിവായത് വൻ ദുരന്തം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സെവൻസ് ഫുട്ബോൾ പോരാട്ടത്തിനിടെ സ്റ്റേഡിയത്തിന്റെ ​ഗേറ്റ് തകർത്ത് കാണികൾ. നൂറുകണക്കിനു ആളുകൾ തള്ളിക്കയറിയാണ് ​ഗെയ്റ്റ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. തിരൂരങ്ങാടി ​ഗവ. ഹൈസ്കൂൾ മൈതാനത്താണ് സംഭവം. 

തിരൂരങ്ങാടി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസിന്റെ ക്വാർട്ടർ പോരാട്ടത്തിനായി ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത്. പിന്നാലെയാണ് ​ഗെയ്റ്റ് തകർന്നത്.  

ഫിഫ മഞ്ചേരി- ബെയ്സ് പെരുമ്പാവൂർ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിനു മുൻപ് ടിക്കറ്റ് വിതരം തുടങ്ങിയപ്പോഴേക്കും വൻ ജനക്കൂട്ടം എത്തിയിരുന്നു. ടിക്കറ്റ് വിൽപ്പന അതിവേ​ഗം കഴിഞ്ഞു. കളി തുടങ്ങും മുൻപ് തന്നെ ​ഗാലറി നിറഞ്ഞതോടെ സംഘാടകർ മൈനാത്തേക്കുള്ള ​ഗെയ്റ്റ് പൂട്ടി. ഇതോടെ ടിക്കറ്റ് കിട്ടാതെ ആരാധകർ നിരാശരായി.

ടിക്കറ്റ് കിട്ടാത്തവർ അപ്പോഴും മൈതാനത്തിനു പുറത്തു നിൽക്കുന്നുണ്ടായിരുന്നു. കളി തുടങ്ങിയതിനു പിന്നാലെ ഇവർ മൈതാനത്തേക്ക് ഇരച്ചു കയറി. പിന്നാലെ ​ഗെയ്റ്റ് തകർന്നു. വലിയ ദുരന്തമാണ് ഒഴിവായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു