കേരളം

വീടിനുള്ളില്‍ ഗൃഹനാഥന്‍ കഴുത്തിന് മുറിവേറ്റ് മരിച്ചനിലയില്‍, ദുരൂഹത; ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വീടിനുള്ളില്‍ ഗൃഹനാഥനെ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തീര്‍ക്കാന്‍ ശാസ്ത്രീയ പരിശോധനയുമായി പൊലീസ്. പ്രവാസിയായിരുന്ന അടിച്ചിറ അരീച്ചിറ കുന്നേല്‍ ലൂക്കോസിനെ(ലൂക്കാച്ചന്‍-64)യാണ്  വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ലൂക്കോസിന്റെ മൃതദേഹം.

വെള്ളിയാഴ്ചയാണ് സംഭവം. ഭാര്യ ലിസി വിവരം അയല്‍വാസികളെ അറിയിക്കുകയും അയല്‍വാസികള്‍ പൊലീസിനെ വിളിക്കുകയുമായിരുന്നു. ബന്ധുക്കളും നാട്ടുകാരും സംഭവത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി ലൂക്കോസിന്റെയും ബന്ധുക്കളുടെയും ടെലിഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് വീണ്ടും ശേഖരിക്കും. 

ഒരാള്‍ക്ക് തനിച്ച് സ്വയം കഴുത്ത് അറുക്കാന്‍ കഴിയുമോയെന്നതാണ് പൊലീസിന്റെ പ്രധാന സംശയം. നാളെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.  ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദേശാനുസരണം കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ എസ്എച്ച്ഒ കെ ഷിജി, കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു

തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി; ഫൈനലില്‍