കേരളം

വിതരണക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങി; റേഷൻകട പ്രവർത്തനം താറുമാറാകും 

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: റേഷൻ ഭക്ഷ്യധാന്യമെത്തിക്കുന്ന വിതരണക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങി. ശനിയാഴ്‌ച സപ്ലൈക്കോ സംഭരണകേന്ദ്രങ്ങളിലേക്കുള്ള വിതരണം തടസപ്പെട്ടിരുന്നു. എഫ്‌സിഐയിൽ നിന്നുള്ള ധാന്യ സംഭരണവും തിങ്കളാഴ്‌ച മുതൽ മുടങ്ങും. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്. 

പല റേഷൻകടകളിലും ഈ മാസത്തേക്കുള്ള ഭക്ഷ്യധാന്യം പൂർണമായും എത്തിയിട്ടില്ല. ​ഗോതമ്പും ആട്ടയുമാണ് കൂടുതൽ ലഭിക്കാനുള്ളത്. ചിലയിടങ്ങളിൽ അരിയും കിട്ടാനുണ്ട്. മഞ്ഞ, പിങ്ക്, കാർഡുകാർക്കുള്ള ധാന്യങ്ങൾക്കാണ് ക്ഷാമം.

വെള്ളിയാഴ്‌ച കൊച്ചിയിൽ നടന്ന യോ​ഗത്തിലാണ് കരാറുകാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എഫ് സി ഐ ഗോഡൗണില്‍ നിന്ന് റേഷന്‍ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷന്‍ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

'മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും, ആ പരിപ്പ് ഇവിടെ വേവില്ല'; പിന്തുണ

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ

'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''