കേരളം

മാതാവിന് നല്‍കിയ വാക്കുപാലിച്ച് സുരേഷ് ഗോപി; സ്വര്‍ണകിരീടം ചാര്‍ത്തി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  ലൂര്‍ദ് പള്ളിയില്‍  മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ  സുരേഷ് ഗോപിയും കുടുംബവും. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി പള്ളിയില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത്. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.

കഴിഞ്ഞ പെരുന്നാളിന് ലൂര്‍ദ് പള്ളിയില്‍ എത്തിയപ്പോള്‍ മാതാവിന് സ്വര്‍ണ്ണകിരീടം സമര്‍പ്പിക്കാമെന്ന് സുരേഷ് ഗോപി നേര്‍ന്നിരുന്നു. കിരീടം സമര്‍പ്പിക്കാനായി എത്തിയപ്പോള്‍ സുരേഷ് ഗോപിയോടൊപ്പം ഭാര്യ രാധികയും മകളും ജില്ലയിലെ ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.  

പള്ളിയിലെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി ഫാ. ഡേവിസ് പുലിക്കോട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് സുരേഷ് ഗോപി മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പ്രാര്‍ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി സ്വര്‍ണ്ണ കിരീടം വികാരിക്ക് കൈമാറി. തുടര്‍ന്ന് സുരേഷ് ഗോപി മകള്‍ക്കും ഭാര്യക്കുമൊപ്പം  ആ കിരീടം മാതാവിന്റെ തലയില്‍ അണിയിക്കുകയായിരുന്നു. ചടങ്ങിനിടെ  കിരീടം നിലത്ത് വീണത് ആശങ്കയുണ്ടാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്