കേരളം

കേന്ദ്ര അവഗണന: ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം; പ്രതിപക്ഷവും പങ്കാളികളാവണമെന്ന് ഇപി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ സമരം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും  ഇടതുമുന്നണി എംഎല്‍എമാരും എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കും. പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍. 

ഡല്‍ഹിയിലെ സമരം ഇടതുമുന്നണിയുടെത് മാത്രമായി മാറരുത്. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്  പ്രതിപക്ഷം ഈസമരവുമായി സഹകരിക്കണമെന്നുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷ പിന്തുണ തേടി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ നിലപാട് അറിയിച്ചിട്ടില്ല. പ്രതിപക്ഷവും ഈ സമരത്തില്‍ പങ്കാളികളാവണമെന്ന് ജയരാജന്‍ പറഞ്ഞു. 

ഫെബ്രുവരി എട്ടിന് രാവിലെ പതിനൊന്ന് മണിക്ക് ജന്തര്‍മന്ദിറിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. രാവിലെ കേരള ഹൗസില്‍ നിന്ന് ജാഥയായി ജന്തര്‍മന്ദിറിലെത്തും. അന്നേദിവസം സംസ്ഥാനത്ത് പഞ്ചായത്ത് തലത്തില്‍ പൊതുയോഗം സംഘടിപ്പിക്കാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചതായി ജയരാന്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനരംഗങ്ങളില്‍ മുരടിപ്പ് ഉണ്ടാക്കി ഇടതുപക്ഷ സര്‍ക്കാരിന്റെ ജനസ്വാധീനം കുറയ്ക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടത്തുന്നതെന്ന് ജയരാജന്‍ പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ ന്യായമായും ലഭ്യമാകേണ്ടിയിരുന്ന പദ്ധതി വിഹിതങ്ങള്‍, അര്‍ഹതപ്പെട്ട നികുതി വരുമാനത്തിന്റെ വിഹിതങ്ങള്‍, റവന്യൂ കമ്മി നികത്തുന്നതിന്റെ സഹായം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂര്‍ണമായും നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍