കേരളം

സെര്‍വര്‍ തകരാറിലായി; കെഎസ്ഇബി ഉപഭോക്തൃ സേവനങ്ങള്‍ തടസപ്പെട്ടു, വലഞ്ഞ് ഉപയോക്താക്കള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സെര്‍വര്‍ തകരാറിലായത് ഉപയോക്താക്കളെ വലച്ചു. സെര്‍വര്‍  തകരാറിലായേതാടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങള്‍ തടസപ്പെട്ടു.

രാവിലെ മുതല്‍ കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനങ്ങളെല്ലാം തടസപ്പെട്ടതായാണ് പരാതികള്‍ ഉയര്‍ന്നത്.  ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താന്‍ സാധിക്കുന്നില്ലെന്നാണ് പരാതി.

ബോര്‍ഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് തകരാറുണ്ടായത്. ഓണ്‍ലൈന്‍ വഴി പണം അടക്കാനാകുന്നില്ലെന്ന് മാത്രമല്ല. സോഫ്റ്റ് വെയര്‍ വഴി അടിയന്തിര അറിയിപ്പുകളും നല്‍കാനാകുന്നില്ല.  

നാളെ രാവിലെയോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു