കേരളം

കോഴിക്കോട് വിദ്യാർഥിയെ ​റാ​ഗ് ചെയ്‌ത സംഭവം; എട്ട് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ട് സീനിയർ വിദ്യാർഥിക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേരൽ, കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളായ വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു. 

ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് താമരശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വച്ച് ഒന്നാം വർഷ വിദ്യാർഥി ഷുഹൈബിനെ ഒരു സംഘം സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്. ഷുഹൈബിൻറെയും രക്ഷിതാക്കളുടെയും വിശദ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ടാലറിയാവുന്ന നാല് പേരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾക്ക് പ്രായപൂർത്തിയാവാത്തതിനാൽ സമഗ്ര റിപ്പോർട്ട് പൊലീസ് പ്രിൻസിപ്പൽ ജുവനൈൽ മജിസ്ട്രേറ്റിന് സമർപ്പിക്കും. ഒരുമാസം മുമ്പ് നടന്ന റാഗിങ്ങിൽ പരാതിപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ ഷുഹൈബിൻറെ തോളെന്നിന് പൊട്ടലുണ്ട്.

ഒരു മാസം മുമ്പ് ഷർട്ടിൻറെ ബട്ടൻ ഇട്ടില്ലെന്ന പേരിൽ സീനിയർ വിദ്യാർഥികൾ ഷുഹൈബ് ഉൾപ്പെടെയുള്ള ഒന്നാം വർഷ വിദ്യാർഥികളെ മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെ ആക്രമിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തിരുന്നു. അധ്യാപക രക്ഷാകർതൃ സമിതി യോഗം ചേർന്ന് പ്രശ്ന പരിഹാരത്തിന് ധാരണയുമായി. എന്നാൽ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയാണ് വീണ്ടും ആക്രമണം നടത്തിയത്. നേരത്തെ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ രണ്ട് പേർ മാത്രമാണ് ഇന്നലത്തെ സംഘർഷത്തിൽ ഉൾപ്പെട്ടതെന്നാണ് സ്കൂൾ പ്രിൻസിപ്പാളിൻറെ വിശദീകരണം. ഇവരടക്കം ഒന്നാം വർഷ വിദ്യാർഥികളെ മർദ്ദിച്ച എല്ലാവർക്കുമെതിരെ നടപടിയുണ്ടാകരുമെന്നും സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു