സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ചെറിയാന്‍, ജിയന്ന
സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ചെറിയാന്‍, ജിയന്ന 
കേരളം

മലയാളി ബാലിക സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച സംഭവം; പ്രിന്‍സിപ്പല്‍ ഒന്നാം പ്രതി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നാല് വയസുകാരി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഐടി ജീവനക്കാരനായ കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫ്-ബിനീറ്റ ദമ്പതികളുടെ മകള്‍ ജിയന്ന ആന്‍ ജിറ്റോ ആണ് മരിച്ചത്.

സ്‌കൂള്‍ പ്രിന്‍സിപ്പലും ചങ്ങനാശ്ശേരി സ്വദേശിയുമായ തോമസ് ചെറിയാന്‍, കണ്ടാല്‍ അറിയാവുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിനിടയാക്കിയതെന്ന് ജിയന്നയുടെ കുടുംബം ആരോപിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബെംഗളൂരുവിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അപ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ജിയന്ന മരിച്ചത്. കുട്ടിയെ നോക്കാന്‍ ചുമതലയുണ്ടായിരുന്ന ആയ മോശമായി പെരുമാറിയെന്നും മാതാപിതാക്കള്‍ ആരോപിച്ചു. ഇത്ര ചെറിയ കുട്ടി ഒറ്റയ്ക്ക് എങ്ങനെ ടെറസില്‍ എത്തിയെന്നതില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു