മാപ്രാണം ജോഷി
മാപ്രാണം ജോഷി ഫോട്ടോ: സമകാലിക മലയാളം
കേരളം

28 ലക്ഷം തിരിച്ചു നൽകി; കരുവന്നൂരിൽ ജോഷിക്ക് ആശ്വാസം, ബാക്കി തുക മൂന്ന് മാസത്തിനുള്ളിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കരുവന്നൂർ ബാങ്കിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് നിക്ഷേപിച്ച 28 ലക്ഷം രൂപ മടക്കി നൽകി. സ്ഥിര നിക്ഷേപ തുകയാണ് തിരികെ നൽകിയത്.

ബാക്കിയുള്ള 60 ലക്ഷം രൂപ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചു തരാമെന്ന ഉറപ്പും ബാങ്ക് നൽകി. തീയതി പിന്നീട് അറിയിക്കും. പിന്നാലെ കുത്തിയിരിപ്പു സമരം ജോഷി അവസാനിപ്പിച്ചു.

നിക്ഷേപ തട്ടിപ്പിനിരയായ ജോഷി തനിക്ക് ദയാവധം അനുവദിച്ച് നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു. നിക്ഷേപിച്ച മുഴുവൻ തുകയും തനിക്കു നൽകണമെന്നു ആവശ്യപ്പെട്ടാണ് ജോഷി ബാങ്കിനു മുന്നിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'

അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ യദു എന്തിന് വീണ്ടും ബസിന് സമീപത്തെത്തി? ദുരൂഹമെന്ന് പൊലീസ്