കെ ബാബു
കെ ബാബു ഫെയ്സ്ബുക്ക്
കേരളം

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തൃപ്പൂണിത്തുറ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

2007മുതല്‍ 2016വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ച് വരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മുന്‍പ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. കെ ബാബുവിന് നൂറ് കോടിയുടെ സ്വത്തുണ്ടെന്നും ഇതില്‍ 41 ശതമാനം അനധികൃതമായി സമ്പാദിച്ചതാണെന്നും കാട്ടി 2018ല്‍ കെ ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുത്ത് കെ ബാബുവിനെ ഇഡി ചോദ്യം ചെയ്തത്. മന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കെ ബാബുവിനെതിരായ പ്രധാന ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

അക്ഷയ തൃതീയ; സ്വർണം ഏങ്ങനെയെല്ലാം വാങ്ങാം; അറിയേണ്ടതെല്ലാം

യൂട്യൂബ് ചാനലുകള്‍ സമൂഹത്തിനു ശല്യം, ആളെക്കൂട്ടാന്‍ വേണ്ടി അപകീര്‍ത്തി പരത്തുന്നു; വിമര്‍ശനവുമായി ഹൈക്കോടതി

പരിശീലകനായി തുടരണമെങ്കില്‍ രാഹുല്‍ ദ്രാവിഡ് വീണ്ടും അപേക്ഷ നല്‍കണം; ജയ്ഷാ

'തൊണ്ടിമുതലിലേക്ക് പോത്തണ്ണന്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ദുബായ്ക്ക് പോകുമായിരുന്നു': രാജേഷ് മാധവന്‍