പിറവം ന​ഗരസഭ, ജിൻസി രാജു
പിറവം ന​ഗരസഭ, ജിൻസി രാജു ഫെയ്സ്ബുക്ക്
കേരളം

മുന്‍ നഗരസഭാധ്യക്ഷയുടെ വോട്ട് അസാധു; പിറവത്ത് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയിലെ പിറവം നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. നറുക്കെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ജിന്‍സി രാജു വിജയിച്ചു.

രാവിലെ നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നഗരസഭ മുന്‍ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായിരുന്നു. ഇതേതുടര്‍ന്നാണ് നറുക്കെടുപ്പ് നടന്നത്. ഇടതുമുന്നണിയിലെ മുന്‍ധാരണ പ്രകാരമാണ് ഏലിയാമ്മ ഫിലിപ്പ് രാജിവെച്ചത്.

ഇരുപത്തി രണ്ടാം ഡിവിഷനില്‍ നിന്നും വിജയിച്ച അഡ്വ. ജൂലി സാബുവായിരുന്നു എല്‍ഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി. 27 അംഗങ്ങളുള്ള പിറവം നഗരസഭയില്‍ എല്‍ഡിഎഫിന് 14 ഉം, യുഡിഎഫിന് 13 ഉം കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു