അഡ്വ. പിജി മനു
അഡ്വ. പിജി മനു ടിവി ദൃശ്യം
കേരളം

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്: സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഭിഭാഷകനായ പിജി മനു പൊലീസിന് മുന്നില്‍ കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സര്‍ക്കാര്‍ മുന്‍ പ്ലീഡറാണ് പിജി മനു.

പിജി മനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാന്‍ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഒരു കേസില്‍ നിയമസഹായം ചോദിച്ചെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വക്കീല്‍ ഓഫീസില്‍ വെച്ചും പിന്നീട് യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. വാദിയായ യുവതിയെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ അഭിഭാഷകനായ പിജി മനു ഒളിവില്‍ പോകുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മനുവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. എന്നാല്‍ വ്യക്തിജീവിതവും പൊതുജീവിതവും തകര്‍ക്കുക ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നാണ് പിജി മനു ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു