അപ്രതീക്ഷിതമായ എന്തിനേയും സുരക്ഷിതമായി തരണം ചെയ്യുന്ന പ്രവൃത്തിയാണ് ഡിഫന്‍സീവ് ഡ്രൈവിംഗ്
അപ്രതീക്ഷിതമായ എന്തിനേയും സുരക്ഷിതമായി തരണം ചെയ്യുന്ന പ്രവൃത്തിയാണ് ഡിഫന്‍സീവ് ഡ്രൈവിംഗ് പ്രതീകാത്മക ചിത്രം/ ഫയൽ
കേരളം

നിങ്ങളും സൂപ്പര്‍ ഹീറോയാണ്!,' അപ്രതീക്ഷിതമായതിനെ നിരത്തില്‍ നേരിടേണ്ടി വന്നേക്കാം'; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിരത്തിലൂടെ വാഹനമോടിക്കവേ അപ്രതീക്ഷിതമായി മുന്നിലേക്കെത്തിയേക്കാവുന്ന എന്തിന്റെയും സുരക്ഷ, വാഹനമോടിക്കുന്ന ആള്‍ക്കാണ്.അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക എന്നതാണ് ഡ്രൈവിംഗിലെ ശ്രദ്ധ എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.

അപ്രതീക്ഷിതമായ എന്തിനേയും സുരക്ഷിതമായി തരണം ചെയ്യുന്ന പ്രവൃത്തിയാണ് ഡിഫന്‍സീവ് ഡ്രൈവിംഗ്. ഡ്രൈവറുടെ തീരുമാനവും അത് എടുക്കാനുള്ള സമയവുമാണ് നിരത്തില്‍ ഒരു അപകടം ഉണ്ടാവണോ വേണ്ടയോ എന്നതിന്റെ നിര്‍ണായക ഘടകം. വേഗത കൂടുന്തോറും തീരുമാനം എടുക്കാനുള്ള സമയം കുറയുകയും എടുക്കുന്ന തീരുമാനം തെറ്റിപ്പോകാനുള്ള സാധ്യത കൂടുകയും ചെയ്യും. മിതമായ വേഗതയില്‍, തികഞ്ഞ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിലൂടെ ആര്‍ക്കും അപകടമുണ്ടാകാതെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ഒരു യഥാര്‍ത്ഥ ഹീറോയാകുന്നു എന്നും മോട്ടോര്‍ വാഹനവകുപ്പ് കുറിപ്പില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

നിങ്ങളും സൂപ്പര്‍ ഹീറോയാണ്!

നിരത്തിലൂടെ വാഹനമോടിക്കവേ അപ്രതീക്ഷിതമായി മുന്നിലേക്കെത്തിയേക്കാവുന്ന എന്തിന്റെയും സുരക്ഷ, വാഹനമോടിക്കുന്ന നിങ്ങളിലാണ്.

അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക

എന്നതാണ് ഡ്രൈവിംഗിലെ ശ്രദ്ധ.

അപ്രതീക്ഷിതമായ എന്തിനേയും സുരക്ഷിതമായി തരണം ചെയ്യുന്ന പ്രവൃത്തിയാണ് ഡിഫന്‍സീവ് ഡ്രൈവിംഗ്.

ഡ്രൈവറുടെ തീരുമാനവും അത് എടുക്കാനുള്ള സമയവുമാണ് നിരത്തില്‍ ഒരു അപകടം ഉണ്ടാവണോ വേണ്ടയോ എന്നതിന്റെ നിര്‍ണായക ഘടകം.

വേഗത കൂടുന്തോറും തീരുമാനം എടുക്കാനുള്ള സമയം കുറയുകയും എടുക്കുന്ന തീരുമാനം തെറ്റിപ്പോകാനുള്ള സാധ്യത കൂടുകയും ചെയ്യും.

അപ്രതീക്ഷിതമായി പലതിനെയും നമുക്ക് നിരത്തില്‍ നേരിടേണ്ടി വന്നേക്കാം.

അതൊരു കുരുന്നു ജീവനാകാം, മറ്റേതെങ്കിലും ജീവിയാകാം.

മിതമായ വേഗതയില്‍, തികഞ്ഞ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിലൂടെ ആര്‍ക്കും അപകടമുണ്ടാകാതെ അത്തരം സാഹചര്യം തരണം ചെയ്യുമ്പോള്‍ നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഹീറോയാകുന്നു.

സൂപ്പര്‍ ഹീറോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി