അനില്‍ ആന്റണിക്കൊപ്പം പിസി ജോര്‍ജ് മാധ്യമങ്ങളെ കാണുന്നു
അനില്‍ ആന്റണിക്കൊപ്പം പിസി ജോര്‍ജ് മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം
കേരളം

അനില്‍ ആന്റണിക്ക് ബിഷപ്പുമാരുടെ പിന്തുണയുണ്ടാകില്ല; മറ്റൊരു ഇടത്തും സ്ഥാനാര്‍ഥിയാകാന്‍ ഞാനില്ല; പിസി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയല്ലാതെ മറ്റൊരിടത്തും പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ഥിയാകാന്‍ തന്നെ കിട്ടില്ലെന്ന് പിസി ജോര്‍ജ്. താന്‍ ഇവിടെ സ്ഥാനാര്‍ഥിയാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നു. തനിക്ക് പകരം മറ്റൊരാളെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാനുള്ള മര്യാദ എല്ലാവരും പാലിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. അനില്‍ കെ ആന്റണിയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു പിസി ജോര്‍ജ്

അനിലിനെ പത്തനംതിട്ട മണ്ഡലത്തിലൊട്ടാകെ താന്‍ പരിചയപ്പെടുത്തേണ്ടതില്ല. അതിനായി ബിജെപിക്ക് ഒരുപാട് പ്രവര്‍ത്തകരും നേതാക്കന്‍മാരുമുണ്ട്. താന്‍ പോകേണ്ടിടത്ത് താന്‍ പോകും. തനിക്ക് ബിഷപ്പുമാരില്‍ നിന്ന് ലഭിച്ച പിന്തുണ അനിലിനുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ വീട്ടിലെത്തിയ അനിലിനെ പിസി ജോര്‍ജ് മധുരം നല്‍കി സ്വീകരിച്ചു. അനിലിന്റെ വിജയം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കാത്തതില്‍ പിസി ജോര്‍ജ് നീരസം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അനില്‍ ആന്റണി പിസി ജോര്‍ജിന്റെ വീട്ടിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

സംവിധായകന്‍ ബിജു വട്ടപ്പാറ അന്തരിച്ചു

നരേന്ദ്രമോദി വാരാണസിയില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു