പിടിയിലായ പ്രതി ആരിഫ്
പിടിയിലായ പ്രതി ആരിഫ്  വിഡിയോ സ്ക്രീന്‍ഷോട്ട്
കേരളം

പ്രണയാഭ്യര്‍ഥന നിരസിച്ചു; വിദ്യാര്‍ഥിനിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച 19 കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മന്‍സിലില്‍ ആരീഫ് (19) ആണ് പിടിയിലായത്. തമിഴ്‌നാട് കുളച്ചലില്‍ നിന്നുമാണ് പിടികൂടിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എംജി കോളജ് വിദ്യാര്‍ഥിനിയെ ആയുധം കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്‌ളേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രാവച്ചമ്പലം കോണ്‍വെന്റ് റോഡില്‍ വെച്ചായിരുന്നു ആക്രമണം. വിദ്യാര്‍ഥിനിയുടെ വീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയില്‍ കാത്തുനിന്നാണ് പ്രതി ആക്രമിച്ചത്. പെണ്‍കുട്ടി കുതറിമാറി വീട്ടിലേയ്ക്ക് ഓടുകയായിരുന്നു. മുറിവേറ്റ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് പൊലീസ് വധശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പൊലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പിടിയിലായ ആരീഫിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രേമനൈരാശ്യമായിരുന്നു അക്രമത്തിന് പിന്നിലെന്ന് നേമം സിഐ പ്രജീഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി