ജെയ്സണ്‍ ജോസഫ്
ജെയ്സണ്‍ ജോസഫ് വീഡിയോ സ്ക്രീന്‍ഷോട്ട്
കേരളം

പത്തനംതിട്ട ലോ കോളജിലെ വിദ്യാര്‍ഥിയെ ഇടിവള കൊണ്ട് ഇടിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ജെയ്‌സണ്‍ ജോസഫാണ് കീഴടങ്ങിയത്.

കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ ജെയ്‌സണ്‍ ജോസഫ് ഇടിവള കൊണ്ട് മുഖത്ത് മര്‍ദിച്ചെന്നാണ് ആരോപണം. ജെയ്‌സണ്‍ സത്രീത്വത്തെ അപമാനിച്ചെന്നും ആരോപണമുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ജെയ്‌സണിനെതിരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നെങ്കിലും കോടതികള്‍ അപേക്ഷ തള്ളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍