മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍
കേരളം

'നിങ്ങള്‍ക്ക് കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ?'; മാസപ്പടി വിവാദത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി.

വിഷയുമായി ബന്ധപ്പെട്ട ആദ്യ ചോദ്യത്തിന് അന്വേഷണം നടക്കുന്നുണ്ടല്ലോ. അത് നടക്കട്ടെ. അത് കഴിഞ്ഞാല്‍ വിവരം ലഭിക്കുമല്ലോ. അപ്പോ നിങ്ങള്‍ക്ക് എല്ലാം മനസിലാകുമല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ഇതുസംബന്ധിച്ച് തുടര്‍ചോദ്യത്തിന് മുഖ്യമന്ത്രി രോഷാകുലനായി. തനിക്കു പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേള്‍വിക്കുറവുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''അന്വേഷണം നടക്കട്ടെ. വിവരങ്ങള്‍ പുറത്തുവരട്ടെ. വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ. ഞാന്‍ പറയേണ്ടത് പറഞ്ഞു. നിങ്ങള്‍ കേട്ടില്ലേ. കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ? ഇപ്പോള്‍ എനിക്ക് ഇതാണ് പറയാനുള്ളത്.'' പിണറായി വിജയന്‍ പറഞ്ഞു.

സിഎംആര്‍എല്ലില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയതിന്റെ പേരില്‍ താങ്കളുടെ മകളുടെ കമ്പനിയുടെ പേരില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ