കേരളം

സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക്; മലയാളത്തിന് ബഹുമതി 12 വര്‍ഷത്തിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെകെ ബിര്‍ല ഫൗണ്ടേഷന്റെ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മ്മയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

രൗദ്രസാത്വികം എന്ന കൃതിക്കാണ് പുരസ്‌കാരം. അധികാരവും കലയും തമ്മില്‍ സ്‌നേഹദ്വേഷമായ സംഘര്‍ഷമാണ് കവിതയുടെ ഉള്ളടക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലയാളത്തിന് 12 വര്‍ഷത്തിന് ശേഷം പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ പറഞ്ഞു. ദേശീയതലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബാലാമണി അമ്മ, അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്ക് സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

അശ്വിന്‍ മുതല്‍ നെഹ്റ വരെ...

വൈലോപ്പിള്ളികവിതയിലെ ലോകവൈരുദ്ധ്യങ്ങള്‍

'ഹര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ വേണ്ട'- രോഹിത് നിലപാട് എടുത്തു

ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ പടിയിറങ്ങി, ബില്‍ ആന്റ് മെലിൻഡ‍ ഗേറ്റ്‌സില്‍ ഇനി മെലിൻഡ‍യില്ല; 1250 കോടി ഡോളര്‍ ജീവകാരുണ്യത്തിന്