ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനും മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു
ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനും മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു 
കേരളം

ലീഡറുടെ വിശ്വസ്തന്‍; തിരുവനന്തപുരം നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവ്; മഹേശ്വരന്‍ നായര്‍ ബിജെപിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനും മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി. പദ്മജ വേണുഗോപാലിന് ശേഷം തമ്പാനൂര്‍ സതീഷ് ഉള്‍പ്പടെ തിരുവനന്തപുരത്തെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയിരുന്നു.

ബിജെപി മുന്‍ അധ്യക്ഷന്‍ പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് മഹേശ്വരന്‍ നായര്‍ അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവാണ് മഹേശ്വരന്‍നായര്‍. ഏറെക്കാലം കെ കരുണാകരന്റെ തലസ്ഥാനത്തെ അടുത്ത അനുയായിരുന്നു ഇദ്ദേഹം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്ക് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു