ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃത മരംമുറി
ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃത മരംമുറി ഫയല്‍ ചിത്രം
കേരളം

ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃത മരംമുറി; അമ്പതിലധികം മരങ്ങള്‍ മുറിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ വീണ്ടും അനധികൃത മരംമുറി. സുഗന്ധഗിരിയില്‍ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ നിന്ന് അമ്പതിലധികം വലിയ മരങ്ങള്‍ മുറിച്ചു. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറി കണ്ടെത്തിയത്. മരങ്ങളും കടത്താന്‍ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടികൂടി.

സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികള്‍. മരം കടത്താന്‍ ഉപയോഗിച്ച ലോറി പിടിച്ചെടുത്തു. 1986 ല്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃത മരംമുറി നടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

3000 ത്തോളം ഏക്കര്‍ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. സ്ഥലത്ത് നിന്ന് വെണ്‍തേക്ക്, അയിനി, പാല, ആഫ്രിക്കന്‍ ചോല മരങ്ങളാണ് മുറിച്ചു കടത്തിയത്. 2020 - 21 വര്‍ഷത്തില്‍ വയനാട് മുട്ടിലില്‍ നടന്ന കോടികളുടെ അനധികൃത മരംമുറി കേസ് വലിയ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'

അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ യദു എന്തിന് വീണ്ടും ബസിന് സമീപത്തെത്തി? ദുരൂഹമെന്ന് പൊലീസ്