കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത് ആന
കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത് ആന ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
കേരളം

വയനാട്ടില്‍ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന. രാവിലെ ഏഴുമണിയോടെ കുറിച്ചിപ്പറ്റയിലാണ് സംഭവം. കാട്ടിൽ നിന്നും ഇറങ്ങി വന്ന ആന റോഡിലൂടെ നടക്കുന്നതിനിടെയാണ് കാര്‍ മുന്നില്‍പെട്ടത്. ആനയെ കണ്ട പിന്നാലെ ഭയന്ന് കാര്‍ ഡ്രൈവര്‍ റോഡിന്‍റെ വശത്തേക്ക് കാര്‍ ഒതുക്കി.

എന്നാല്‍ നടന്നു പോകുന്നതിനിടെ കാറിന് നേരെ ആന തിരിഞ്ഞു. ഈ സമയം എതിര്‍ദിശയില്‍ വന്ന വാഹനത്തിലുള്ളവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇവര്‍ ശബ്ദമുണ്ടാക്കിയതോടെയാണ് ആന പിന്തിരിഞ്ഞത്. പലതവണ കാറിന് നേരെ ആന പാഞ്ഞടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ തെരുവു നായകള്‍ കുരച്ചു കൊണ്ട് ആനയുടെ പിറകെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ആളുകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആന തിരിഞ്ഞു പോവുകയായിരുന്നു. വന്‍ ദുരന്തമാണ് ഒഴിവായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വനമേഖലയിലൂടെയുള്ള റോഡായതിനാൽ ഈ ഭാ​ഗത്ത് പതിവായി ആന ഇറങ്ങാറുണ്ട്. യാത്രക്കാർ അതീവ ജാ​ഗ്രതപുലർത്തണമെന്ന് വനംവകുപ്പും ജനപ്രതിനിധികളും നിർദേശം നൽകുന്ന പ്രദേശമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

'അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്'; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി

സ്വര്‍ണം പണയം വച്ചാല്‍ ഇനി കൈയില്‍ കിട്ടുക 20,000 രൂപ മാത്രം; നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്

മുസ്ലീം വിദ്വേഷ പരാമര്‍ശം; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍