അറസ്റ്റിലായ ഷഹല്‍ സനജ് മല്ലിക്കര്‍
അറസ്റ്റിലായ ഷഹല്‍ സനജ് മല്ലിക്കര്‍ 
കേരളം

ഐടി ഉദ്യോഗസ്ഥനില്‍ നിന്നും ഓണ്‍ലൈനില്‍ 41 ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍ ഐടി ഉദ്യോഗസ്ഥനില്‍നിന്നും ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്.

ബാലുശേരി സ്വദേശിയായ യുവാവിന്റെ കയ്യില്‍ നിന്നാണ് വിവിധ ഘട്ടങ്ങളിലായി പണം തട്ടിയെടുത്തത്. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ പണം നിക്ഷേപിച്ചാണ് ഐടി ഉദ്യോഗസ്ഥന്‍ കെണിയില്‍പ്പെട്ടത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടിയപ്പോള്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇതു മുഴുവന്‍ നഷ്ടപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍