ലേഖനം

രാഷ്ട്രീയത്തിലെ സിനിമാക്കാര്‍

അരവിന്ദ് ഗോപിനാഥ്

മുഖ്യധാര ചലച്ചിത്ര പ്രവര്‍ത്തകരെല്ലാം ഇടതുപക്ഷത്താണെന്ന പൊതുധാരണയ്ക്ക് ഇടിവ് സംഭവിച്ചത് ഈ തെരഞ്ഞെടുപ്പിലാണ്. പൊതുബോധത്തിന്റെ സവര്‍ണയുക്തിയില്‍ ചിത്രങ്ങളെടുത്ത സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന വാര്‍ത്തകളാണ് ആദ്യം ശ്രദ്ധേയമായത്. പിന്നെയാണ് സസ്പെന്‍സ്. രഞ്ജിത്ത് സ്വയം പിന്‍വാങ്ങിയതാണോ അതോ പാര്‍ട്ടിയില്‍ എതിര്‍പ്പുയര്‍ന്നതുകൊണ്ടാണോ പിന്‍മാറിയത് എന്ന് ഇനിയും വ്യക്തമല്ല. 

രാഷ്ട്രീയമാണ് കൊച്ചിയില്‍ നടന്ന ചലച്ചിത്രമേളയില്‍നിന്ന് തന്നെ ഒഴിവാക്കാന്‍ കാരണമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ച സലിംകുമാറാകട്ടെ, യു.ഡി.എഫിനുവേണ്ടി നേരിട്ടുതന്നെ പ്രചരണത്തിനിറങ്ങി. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക സലിംകുമാര്‍ നല്‍കി. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടനും ആ നടനെ ന്യായീകരിച്ച സംഘടനയ്ക്കുമൊപ്പം നിന്ന മുകേഷും ഗണേഷ്‌കുമാറും ഇത്തവണയും ഇടതുപക്ഷത്തിനുവേണ്ടി മത്സരിക്കുന്നു. 

ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ എന്റെ ചേട്ടനാണ്... എനിക്കൊന്ന് കണ്ടാല്‍ മതിയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. മണ്ഡലം കമ്മിറ്റി മത്സരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും കെ.പി.സി.സി സീറ്റ് നല്‍കി. വട്ടിയൂര്‍ക്കാവില്‍ സീരിയല്‍ താരം വീണ എസ്. നായരും മത്സരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍